ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഉഭയകക്ഷി ചര്‍ച്ചയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമ്പോള്‍ നിലവിലുള്ള മലപ്പുറം, പൊന്നാനി സീറ്റുകള്‍ കൂടാതെ മൂന്നാമത് ഒരു സീറ്റ് കൂടി വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയിരിക്കുന്നു. മുസ്ലീ യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകള്‍ മൂന്നാമത് ഒരു സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട എന്ന നിലപാട് സ്വീകരിച്ചിരുന്നു.
ലീഗിന്റെ ഉന്നതാധികാര സമിതിയും ഇതേ നിലപാടിലായിരുന്നു നീങ്ങിയിരുന്നത്. എന്നാല്‍ മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളിയിരിക്കുകയാണ് കോൺഗ്രസ്. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന വാദത്തിൽ ഉറച്ച് നീങ്ങാനാണ് കോൺഗ്രസ്. കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫിന് നൽകും. കൊല്ലം ആർഎസ്പിക്ക് തന്നെ. സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ലെന്നും കോൺഗ്രസ് അറിയിച്ചു. തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കും.
ലീഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റായിരുന്നു. കണ്ണൂർ, കാസർകോട്, വടകര സീറ്റുകളിലും അവകാശ വാദം ഉന്നയിച്ചിരുന്നു. 16 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. നിലവിൽ ലീഗിന് 2 സീറ്റ് മാത്രമാണുള്ളത്. കേരള കോൺഗ്രസ്സിനും ആർഎസ്പിക്കും ഓരോ സീറ്റ് വീതവും. സീറ്റ് വിഭജനം അന്തിമ തീരുമാനം യുഡിഎഫ് യോഗത്തിലാണുണ്ടാവുക. ഈ മാസം 5‑ന് യുഡിഎഫ് ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും.
English Summary:
Congress rejected League’s demand for third seat
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.