19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 27, 2024
October 25, 2024
May 19, 2024
May 14, 2024
May 10, 2024
April 30, 2024
April 28, 2024
April 26, 2024
April 24, 2024

ഇരുപതാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് 39 വയസ്സുകാരി അമ്മ

പി പി ചെറിയാൻ
കൊളംബിയ 
February 2, 2024 7:23 pm

ഇരുപതാമത്തെ കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുകയാണ് 39 വയസ്സുള്ള അമ്മ.ഗർഭം ധരിക്കാനാകാത്തിടത്തോളം കാലം വരെ ഇത് തുടരുമെന്നാണ് കൊളംബിയയിലെ മെഡെലിനിൽ നിന്നുള്ള മാർത്ത അവകാശപ്പെടുന്നത്. ഇതുവരെയുള്ള കുട്ടികൾ എല്ലാം തന്നെ വ്യത്യസ്ത പുരുഷന്മാരുമായുള്ള ബന്ധത്തിൽ നിന്നുള്ളതാണ്. കുടുംബത്തിലെ 17 അംഗങ്ങൾ 18 വയസ്സിന് താഴെയുള്ളവരാണ്. മാത്രമല്ല മാർത്തയ്ക്ക് ഓരോ കുട്ടിക്കും സർക്കാരിൽ നിന്ന് സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്. അതിനാൽ അമ്മയാകുന്നത് ഒരു ബിസിനസ്സ് നടത്തുന്നതിന് തുല്യമാണെന്ന് മാർത്ത പറയുന്നത്. മാർത്തയും കുട്ടികളും താമസിക്കുന്നത്, മൂന്ന് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട്ടിലാണ്. മൂത്ത കുട്ടി കിടന്ന് ഉറങ്ങുന്നത് സോഫയിലാണ്. ധാരാളം കുട്ടികളുള്ളതിനാൽ സർക്കാരിൽ നിന്ന് പണം ലഭിക്കുന്നുണ്ട്. പണം അവരെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവ് വഹിക്കാൻ മാത്രമുള്ളതല്ല. മൂത്ത കുട്ടികൾക്ക് 76 ഡോളറും ഇളയ കുട്ടികൾക്ക് ഏകദേശം 30.50 ഡോളറും എന്ന നിരക്കിലാണ് സർക്കാരിൽ നിന്നും സഹായം ലഭിക്കുന്നത്. കൊളംബിയൻ സർക്കാരിൽ കുട്ടികളെ പരിപാലിക്കുന്നതിനായി ഏകദേശം 510 ഡോളറാണ് മാസം തോറും മാർത്തയ്ക്ക് ലഭിക്കുന്നത്. എല്ലാവർക്കും മതിയായ ഭക്ഷണം നൽകുന്നതിന് പോലും പലപ്പോഴും പ്രയാസമാണ്. മാർത്തയ്ക്ക് പ്രാദേശിക സഭയിൽ നിന്നും അവളുടെ അയൽവാസികളിൽ നിന്നും സഹായം ലഭിക്കുന്നത്. എന്നാല്‍ കുട്ടികളുടെ പിതാക്കന്മാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മാർത്ത ആരോപിക്കുന്നു. 

Eng­lish Summary:A 39-year-old moth­er is preg­nant with her 20th child
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.