22 January 2026, Thursday

Related news

January 10, 2026
September 21, 2025
September 16, 2025
August 24, 2025
July 28, 2025
June 22, 2025
June 19, 2025
June 7, 2025
May 4, 2025
May 2, 2025

തൊഴിലാളി കര്‍ഷക സംഘടനകളുടെ ദേശീയ പ്രക്ഷോഭം നാളെ

Janayugom Webdesk
ന്യൂഡല്‍ഹി
February 15, 2024 9:12 am

കേന്ദ്ര ട്രേഡ് യൂണിയൻ സംഘടന, സംയുക്ത കിസാൻ മോർച്ചഎന്നിവയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രക്ഷോഭം നാളെ. വ്യവസായ സെക്ടറൽ പണിമുടക്കും ഗ്രാമീണ ഭാരത് ബന്ദും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രാജ്ഭവൻ മാർച്ചും, ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫിസ് മാര്‍ച്ചും ഉപരോധവും നടത്തും.ജയില്‍ നിറയ്ക്കല്‍, ഗ്രാമീണ ബന്ദ്, കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് ഉപരോധം എന്നിവയും വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കും.
രാജ്യത്തെ മുച്ചൂടും നശിപ്പിക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്ന മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. 

കുത്തകകളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍, കര്‍ഷകരും തൊഴിലാളികളും അനുഭവിക്കുന്ന യാതന കണ്ടില്ലെന്ന് നടിക്കുകയാണ്. ഭരണഘടനയെ അട്ടിമറിച്ച് കിരാത നിയമം നടപ്പിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ കാരണം തൊഴിലാളി-കര്‍ഷക സമൂഹം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ദേശീയ പ്രക്ഷോഭത്തില്‍ അണിനിരക്കണമെന്ന് എഐടിയുസി അടക്കമുള്ള തൊഴിലാളി സംഘടനാ നേതാക്കള്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: Nation­al agi­ta­tion of work­ers and farm­ers organ­i­sa­tions tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.