23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

രജ്പുത് സമുദായത്തെ പറ്റിയുള്ള ബിജെപി നേതാവിന്റെ പരാമര്‍ശം; ഗുജറാത്തില്‍ ബിജെപിക്ക് വന്‍ തലവേദനയാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2024 4:00 pm

രജ്പുത് സമുദായത്തെ പറ്റിയുള്ള ബിജെപി നേതാവിന്റെ പരാമാര്‍ശം ഗുജറാത്തില്‍ ബിജെപിക്ക് വന്‍ പ്രതിസന്ധിയാകുന്നു. രാജക്കന്മാര്‍ ബ്രിട്ടീഷുകാരുമായി അപ്പം പങ്കുവെച്ച് വിവാഹത്തിലേര്‍പ്പെട്ടെന്ന് പാര്‍ട്ടി നേതാവും, കേന്ദ്രമന്ത്രിയുമായ പര്‍ഷോത്തം രുപാലെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം. രുപാലെക്കെതിരെ സംസ്ഥാന വ്യപകമായി ക്ഷത്രിയ സമുദായം പ്രതിഷേധം സംഘടിപ്പിക്കുകയും രാജ്‌കോട്ടിലെ രുപാലെയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണെമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

ദളിത് സമുദായം ബ്രിട്ടീഷുകാരോട് പൊരുതി നിന്നപ്പോള്‍ രജപുത് സമുദായം ബ്രിട്ടീഷുകാര്‍ക്കൊപ്പം അപ്പം മുറിച്ച് പങ്കുവെച്ചുവെന്നും അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നുമായിരുന്നു രുപാലെയുള്ള പരാമര്‍ശം. രാജ്‌കോട്ടിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ചായിരുന്നു രുപാലെയുടെ വിവാദ പ്രസ്താവന. ഇതിനെതിരെയാണ് ഇപ്പോള്‍ വ്യപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. രുപാലെ നിരവധി തവണ മാപ്പു പറഞ്ഞെങ്കിലും ഇതൊന്നും അംഗീകരിക്കാന്‍ രജപുത് സമുദായ സംഘടനകളും നേതാക്കളും തയ്യാറായിട്ടില്ല. രുപാലെയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം.ക്ഷത്രിയ സമുദായ നേതാക്കളുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പാട്ടീല്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തത് ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.

രുപാലെ മാപ്പു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തോട് ക്ഷമിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടെങ്കിലം സമുദായ സംഘടന നേതാക്കള്‍ ഇത് നിരസിക്കുകയായിരുന്നു.രുപാലെയുടെ വിവാദ പരാമര്‍ശവും തുടര്‍ന്നുണ്ടായ വിവാദ സംഭവങ്ങളും ഗുജറാത്തിലെ ബിജെപിയിലും വിള്ളലുണ്ടാക്കിയിരിക്കുകയാണ്. നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ ക്ഷത്രിയ സംഘടകളുമായി ചര്‍ച്ച നടത്തി വിവാദം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ബി.ജെ.പിയുടെ ഗുജറാത്തിലെ മുന്‍ പ്രസിഡന്റ് രാജേന്ദ്ര സിങ് റാണ ക്ഷത്രിയ സംഘടനകള്‍ക്ക് പിന്തുണ നല്‍കി പ്രതിഷേധങ്ങള്‍ക്ക് ഊര്‍ജം പകരുകയാണ്.

Eng­lish Summary:
BJP lead­er’s remarks on Rajput com­mu­ni­ty; BJP is fac­ing a big headache in Gujarat

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.