22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 17, 2025
January 17, 2025
January 15, 2025
January 14, 2025
January 14, 2025
January 12, 2025
January 6, 2025
January 5, 2025
January 5, 2025
January 4, 2025

പശ്ചിമ ബംഗാളിലും സ്വത്വരാഷ്ട്രീയം; രാമനവമി ആയുധമാക്കി ബിജെപി

Janayugom Webdesk
കൊല്‍ക്കത്ത
April 22, 2024 9:15 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായ പശ്ചിമ ബംഗാളില്‍ ഹിന്ദു സ്വത്വ രാഷ്ടീയ കാര്‍ഡിറക്കി കളം പിടിക്കാന്‍ ബിജെപി. ഭരണക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും രാമനവമി ആഘോഷം നടത്തി വോട്ട് പിടിക്കാന്‍ നടത്തിയ ശ്രമം ബാക്കിയുള്ള മണ്ഡലങ്ങളില്‍ പയറ്റാനാണ് ബിജെപി ശ്രമം. 

കൂച്ച് ബിഹാര്‍, അലിപൂര്‍ദുവാര്‍, ജയ്പാല്‍ഗുരി തുടങ്ങിയ വടക്കന്‍ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ജാതി രാഷ്ടീയവും മത കാര്‍ഡും ഇറക്കിയാണ് 2019ല്‍ ഈ മൂന്നു സീറ്റുകളിലും ബിജെപി വിജയം നേടിയത്. ഇത്തവണയും ഇതേ കാര്‍ഡിറക്കിയാണ് ബിജെപി വോട്ടര്‍മാരെ സമീപിച്ചത്. ബാക്കിയുള്ള സീറ്റുകളിലും ജാതി കാര്‍ഡ് ഇറക്കിയുള്ള പോരാട്ടം നടത്തനാണ് ബിജെപി ശ്രമം നടത്തുന്നത്. 

കുച്ച് ബീഹാറില്‍ ഭൂരിപക്ഷമായ രാജ് ഭാന്‍ഷി സമുദായത്തെ പ്രീണിപ്പിക്കുന്ന തന്ത്രമാണ് ബിജെപി സ്വീകരിച്ചത്. ജയ്പാല്‍ഗുരി മണ്ഡലത്തിലെ ത്രികോണ മത്സരത്തിലും സത്വ രാഷ്ടീയം പ്രയോഗിക്കുന്നു. പ്രത്യേക ഗൂര്‍ഖാ സംസ്ഥാനം ആവശ്യപ്പെടുന്ന ഡാര്‍ജിലിങ് മണ്ഡലത്തില്‍ ഗൂര്‍ഖാ ലാന്റ് സംസ്ഥാന ആവശ്യത്തെ പിന്തുണച്ചാണ് രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും രാമനവമി ആഘോഷം ഉയര്‍ത്തിക്കാട്ടിയും, രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ മേന്മ വ്യക്തമാക്കിയുമാണ് ബിജെപി പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. ജനകീയ വിഷയങ്ങള്‍ ഒഴിവാക്കി മതത്തെയും ജാതിയെയും കൂട്ടുപിടിച്ചുള്ള പ്രചാരണം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

Eng­lish Summary:Identity pol­i­tics in West Ben­gal too; Ram­nava­mi is a weapon for BJP
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.