21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025
March 15, 2025
March 13, 2025
February 23, 2025
February 18, 2025
February 16, 2025

പട്‌നയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറ് മരണം: 30 ലേറെ പേർക്ക് പരിക്ക്

Janayugom Webdesk
പട്‌ന
April 25, 2024 6:28 pm

ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. പട്‌ന റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മുപ്പതോളം പേർക്ക് പൊള്ളലേറ്റതായി അധികൃതർ അറിയിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറഞ്ഞു.

സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.തീ നിയന്ത്രണ വിധേയമായതായി പട്‌ന അഗ്നിശമന വിഭാഗം ഡയറക്ടർ ജനറൽ ശോഭ അഹോകാകർ മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Sum­ma­ry: fire in Pat­na kills six, injures more than 30

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.