23 January 2026, Friday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

എക്സ്ഹാന്റിലില്‍ ബിജെപി പുറത്തുവിട്ട പരസ്യത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
May 29, 2024 2:29 pm

ബിജെപിക്ക് എതിരെ അപകീര്‍ത്തി നോട്ടീസ് അയച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എക്സ്ഹാന്റിലില്‍ ബിജെപി പുറത്തുവിട്ട പരസ്യത്തിനെതിരെയാണ് നടപടി.തെരഞ്ഞെടുപ്പ് കമ്മീഷനും,തൃണമൂല്‍ കോണ്‍ഗ്രസ് ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിട്ടുണ്ട്. കല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശം ബിജെപി ലംഘിച്ചെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.

മെയ് 20ന് ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദേശപ്രകാരം തൃണമൂലിനെതിരെ അപകീര്‍ത്തികരമായതും പെരുമാറ്റച്ചട്ടം ലംഘിക്കുന്നതുമായ ഒരു തരത്തിലുള്ള പരസ്യങ്ങളും ജൂണ്‍ നാലുവരെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നാണ്.

സിംഗില്‍ ബഞ്ചിന്റെ ഈ ഉത്തരവ് നിലനില്‍ക്കേയാണ് ബിജെപി എക്‌സില്‍ ഇത്തരത്തിലൊരു പരസ്യം എക്‌സില്‍ പ്രസിദ്ധീകരിച്ചതെന്ന് തൃണമൂലിന്റെ അഭിഭാഷകന്‍ സോഹം ദത്ത പ്രതികരിച്ചു.മനപൂര്‍വവും അപകീര്‍ത്തികരുമായ ഈ പരസ്യം പിന്‍വലിക്കണമെന്നും ഇതിന് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Eng­lish Summary:
Tri­namool Con­gress against BJP adver­tise­ment in Xhantil

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.