22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 25, 2024
October 27, 2023
June 26, 2023
March 10, 2023
February 4, 2023
November 9, 2022
July 23, 2022
June 7, 2022
March 7, 2022
March 7, 2022

ഡ്രോണ്‍ വഴിയുള്ള ലഹരിക്കടത്ത്: അധിക സേനയെ ആവശ്യപ്പെട്ട് ബിഎസ്എഫ്

Janayugom Webdesk
ന്യൂഡല്‍ഹി
August 25, 2024 10:55 pm

പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തുന്നത് തടയാൻ കൂടുതല്‍ സേനയെ ആവശ്യപ്പെട്ട് ബിഎസ് എഫ്. നിലവില്‍ പഞ്ചാബ് അതിര്‍ത്തിയില്‍ 20 ഓളം ബറ്റാലിയനുകള്‍ ഉണ്ട്. അതില്‍ 18 എണ്ണം അതിര്‍ത്തിയില്‍ തന്നെ വിന്യസിച്ചിട്ടുണ്ട്. ബാക്കിയുള്ള ബറ്റാലിയനുകള്‍ അമൃത്‌സറിലെ അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലും ഗുരുദാസ്‌പൂർ ജില്ലയിലെ ദേരാ ബാബ നാനാക്കിലെ കർതാർപൂരിലുമാണ്. 

പഞ്ചാബില്‍ ലഹരി വില്പനയും ഉപയോഗവും വര്‍ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണം അതിര്‍ത്തി കടന്നുവരുന്ന മയക്കുമരുന്നുകളാണ്. പാകിസ്ഥാനില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള പഞ്ചാബ് ഗ്രാമമായ അട്ടാരിയിലെ വയലുകള്‍ ലഹരിവസ്തുക്കള്‍ നിക്ഷേപിക്കുന്ന പ്രധാന ഇടമാണ്. 

2019 ഓടെയാണ് ഡ്രോണുകള്‍ പഞ്ചാബ് അതിര്‍ത്തിയില്‍ കണ്ടെത്താന്‍ തുടങ്ങിയതെന്നാണ് ബിഎസ്എഫ് പറയുന്നത്.
ബിഎസ്എഫ് നല്‍കിയ വിവരമനുസരിച്ച് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിച്ച 120ലധികം ഡ്രോണുകളാണ് ഈ വര്‍ഷം പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം 107 എണ്ണമാണ് പിടികൂടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.