29 September 2024, Sunday
KSFE Galaxy Chits Banner 2

ഡോക്ടേഴ്സിന്റെ ആവശ്യങ്ങള്‍ അംഗീകിരച്ച് മമതാ ബാനര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2024 11:14 am

കൊല്‍ക്കത്തയില്‍ പ്രതിഷേധം നടത്തുന്ന ജൂനിയര്‍ ഡോക്ടേഴ്സിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അംഗീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേയും, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റും പുറത്താക്കി.കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ ഉടന്‍ മാറ്റെുമെന്ന് മമതാ ബാനര്‍ജി ഉറപ്പ് നല്‍കി. സമരം പിന്‍വലിക്കുന്നത് കൂടിയാലോചിച്ച ശേഷം അറിയിക്കാമെന്ന് ജൂനിയര്‍ ഡോക്ടേഴ്സ് അറിയിച്ചു.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഇനിയും പ്രശ്നങ്ങൾ ഉണ്ടായാൽ ഡോക്ടർസിന് നേരിട്ട് ചീഫ് സെക്രട്ടറിയെ അറിയിക്കാനാകും. പൊലീസ് കമ്മിഷണറേയും ആരോഗ്യ സെക്രട്ടറിയേയും മാറ്റണമെന്നായിരുന്നു സമരം ചെയ്യുന്ന ജൂനിയർ ഡോക്ടേഴ്സിന്റെ പ്രധാന ആവശ്യം.മുഖ്യമന്ത്രി മമത ബാനർജിയും ജൂനിയർ ഡോക്ടേഴ്സും തമ്മിലുള്ള ചര്‌ച്ച 1മണിക്കൂർ 45 മിനിറ്റ് നീണ്ടു നിന്നു.സമരം അവസാനിപ്പിക്കണം എന്നു ചർച്ചകളിൽ മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്. എല്ലാവരുമായി ആലോചിച്ചശേഷം സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാമെന്ന് ജൂനിയർ ഡോക്ടേഴ്സ് വ്യക്തമാക്കി.

ഡോക്ടറുടെ കൊലപാതകത്തിൻ ആദ്യഘട്ടം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് റസിഡന്റ് ഡോക്ടേഴ്സ് ആരോപിച്ചു. പൊലീസിലെ ഉന്നതരടക്കം കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് റസിഡന്റ് ഡോക്ടേഴ്സ് ആരോപിച്ചു.ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് പശ്ചിമ ബം​ഗാളിൽ നടക്കുന്നത്.

കഴിഞ്ഞമാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.