ജമ്മു കശ്മീരിലെ ഭീരരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഠ്വ ജില്ലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ജമ്മു കശ്മീർ പൊലീസ് സേനയിലെ ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
പൊലീസ് സേനയിലെ ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് സുരക്ഷാ സേനകൾ സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. കഠ്‌വ ജില്ലയിലെ കോഗ് മണ്ഡലി ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം. ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.