ബിജെപിയെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം.ബിജെപിയുടെ ചിഹ്നം താമരിയില്‍ നിന്നും മാറ്റി ചാക്ക്ആക്കണം. ബിജെപിയെ വിമര്‍ശിക്കാതിരിക്കാന്‍ വി ഡി സതീശനും, കെ സുധാകരനും പ്രത്യേക ഗുളിക കഴിക്കുന്നതായുംറിയാസ് അഭിപ്രായപ്പെട്ടു
കോൺഗ്രസിന്റെ ശ്രമം ഇ ഡിയെ വെള്ളപൂശനെന്നും മന്ത്രി വിമർശിച്ചു.കൊടകര കേസിൽ കോൺഗ്രസ് എന്തുകൊണ്ട് ഇ ഡി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും റിയാസ് പറഞ്ഞു.
കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.