23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

കര്‍ണാടകത്തില്‍ നിന്ന് ബിജെപി പണം എത്തിച്ചു; മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഡിജിപി നല്‍കിയ കത്ത് പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
November 5, 2024 3:13 pm

കൊടകര കുഴൽപ്പണ കേസിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന പൊലീസ് മേധാവി നൽകിയ കത്ത് പുറത്ത്.അന്ന് ഡിജിപിയായിരുന്ന അനിൽ കാന്താണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കുഴൽപ്പണത്തിന്റെ വിവരങ്ങൾ അറിയിച്ച് കത്ത് നൽകിയത്. 2021 ‑ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകത്തിൽ നിന്ന് ബിജെപി കേരളത്തിൽ പണം എത്തിച്ചതായി ഡിജിപി നൽകിയ കത്തിൽ പറയുന്നു.

2021 ആഗസ്ത് ഒമ്പതിനാണ് ഡിജിപി ചീഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയത്. കര്‍ണാടകയിൽ നിന്നും വിവിധ വ്യക്തികളിൽ നിന്നായി 41.40 കോടി കേരളത്തിലേക്ക് നിയമവിരുദ്ധമായി എത്തിച്ചെന്ന് കാണിച്ചാണ് കത്ത്.

3.5 കോടിയൊണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്നും കത്തിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ കുഴൽപ്പണത്തിൽ തുടർനടപടിക്കായി ഇഡി, ആദായനികുതി വകുപ്പ് എന്നിവർക്ക് വിവരങ്ങൾ കൈമാറി എന്നും കത്തിൽ ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കണമെന്നുമാണ് വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.