ക്രിസ്തുമസ് ദിനത്തില്‍ ബിജെപി ദേശിയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ജെപി നദ്ദ ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ ബിഷപ്പ് ഹൗസില്‍ (സിബിസിഐ ആസ്ഥാനം) എത്തി. ഡല്‍ഹി രൂപത ബിഷപ്പ് അനിൽ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി.കത്തീഡ്രൽ സന്ദർശിച്ച നദ്ദയെ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കൻ സ്വീകരിച്ചു.
ഡല്‍ഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും മലയാളികളായ ബിജെപി നേതാക്കൾ അനിൽ ആന്റണി, ടോം വടക്കൻ എന്നിവരും സിബിസിഐ ആസ്ഥാനത്ത് നദ്ദക്ക് ഒപ്പമുണ്ട്. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോക്കൊപ്പം നദ്ദ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ എത്തി. പ്രാർത്ഥനകളിൽ പങ്കെടുത്തു. ക്രിസ്ത്യൻ വിഭാഗത്തിന്റെ ആശങ്ക കേന്ദ്ര മന്ത്രിയെ അറിയിച്ചതായി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ വിശദീകരിച്ചു. സഭാ ഭരണഘടനാ മൂല്യങ്ങൾക്ക് ഒപ്പമായിരിക്കും. മണിപ്പൂർ പ്രത്യേകം പരാമർശിച്ചില്ല. പക്ഷേ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നദ്ദയുടെ സന്ദർത്തെ കുറിച്ച് അനിൽ കൂട്ടോ വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.