ഉത്തർ പ്രദേശില്‍ പുരാതന ക്ഷേത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലഖ്നൗ നഗരത്തിലെ രണ്ട് സ്ഥലങ്ങളില്‍ ഖനനം ആരംഭിച്ച് ജില്ലാ ഭരണകൂടം. സുപ്രീം കോടതി ഉത്തരവ് മറികടന്നാണ് ഖനനം ആരംഭിച്ചത്. ഹിന്ദു വലതുപക്ഷ സംഘടനകളുടെ അഭ്യർത്ഥനയെത്തുടർന്ന് പൊലീസിന്റെ മേൽനോട്ടത്തിലാണ് ഖനനം നടക്കുന്നത്. റസൂൽപൂർ പ്രദേശത്തെ കശ്മീരി ഗേറ്റ് ഏരിയയിലെ മുഹമ്മദി മസ്ജിദിന് സമീപം സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥലങ്ങളിൽ കഴിഞ്ഞദിവസം പുരാതന ക്ഷേത്രങ്ങളുടെ അവശിഷ്ടം കണ്ടെത്തിയിരുന്നു. ഹിന്ദു വലതുപക്ഷ സംഘടനകൾ പ്രദേശത്ത് നടപടിയെടുക്കാൻ സമീപിച്ചതിനെത്തുടർന്ന് പൊലീസ് പ്രാദേശിക മുസ്ലിം പ്രതിനിധികളെ സമീപിച്ചു. തുടര്‍ന്ന് ഇരുവിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയാണ് ഖനനം ആരംഭിച്ചത്. ഖനനം പൂർത്തിയാക്കിയ ശേഷം വിഗ്രഹങ്ങളെയും പുരാവസ്തുക്കളെയുംക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.