3 February 2026, Tuesday

Related news

February 3, 2026
February 2, 2026
January 31, 2026
January 19, 2026
January 17, 2026
January 13, 2026
January 5, 2026
January 5, 2026
January 1, 2026
November 30, 2025

അഞ്ചുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ബംഗളൂരു
April 14, 2025 2:53 pm

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബീഹാറില്‍ നിന്നുള്ള നിതേഷ് കുമാര്‍ (35)എന്ന പ്രതിയാണ് കൊല്ലപ്പെട്ടത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ പൊലീസുകാർക്കും പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്താണ് കൊന്നതെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.

കൊപ്പൽ ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പോകുമ്പോൾ മകളേയും അമ്മ കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാകുന്നത്. തുടർന്ന് കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തി. ഇതിനിടെയാണ് തൊട്ടടുത്തുള്ള കെട്ടിടത്തിലെ കുളിമുറിയുടെ ഷീറ്റിനിടയിലായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പൊലീസ് പിടിയിലായതിന് പിന്നാലെ ഇയാൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം കൊലപാതകക്കുറ്റത്തിനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.

ചില രേഖകൾ ശേഖരിക്കാനും ഐഡന്റിറ്റി പരിശോധിക്കാനും റിതേഷിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയപ്പോൾ പോലീസിന് നേരെ കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചതായി ഹുബ്ബള്ളി പൊലീസ് കമ്മീഷണർ ശശി കുമാർ പറഞ്ഞു. രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.മൂന്ന് മാസത്തോളമായി നിതേഷ് ഹുബ്ബള്ളിയിൽ താമസിക്കുന്നുണ്ടെന്നും വർഷങ്ങളായി വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും ലഭ്യമായിടത്തെല്ലാം ജോലിക്ക് പോയിരുന്നുവെന്നും പൊലീസ് പറഞ്ഞു. നഗരത്തിൽ നിർമ്മാണ സ്ഥലങ്ങളിലും ഹോട്ടലുകളിലും ജോലി ചെയ്തിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

February 3, 2026
February 3, 2026
February 3, 2026
February 2, 2026
February 2, 2026
February 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.