
ഈ വർഷം മുതൽ സാമ്പത്തിക സാക്ഷരതയും പാഠ്യപദ്ധതിയുടെ ഭാഗമാകും. പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരം അഞ്ചാം ക്ലാസ് മുതൽ സാമ്പത്തിക സാക്ഷരത സംബന്ധിച്ചുള്ള പാഠഭാഗങ്ങൾ വ്യത്യസ്ത പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ധനകാര്യം സാമ്പത്തിക സാക്ഷരത എന്നാണ് പുസ്തകത്തിന്റെ പേര്. ഒമ്പത്, 10 ക്ലാസുകൾക്ക് പ്രത്യേക പുസ്തകവും തയ്യാറാക്കി നൽകി. എട്ട് യൂണിറ്റുകളിലായി സമ്പാദ്യവും നിക്ഷേപ സാധ്യതകളും, ആധുനിക ബാങ്കിങ് സേവനങ്ങൾ, ബാങ്ക് രേഖകളും ഫോമുകളും, ഇൻഷുറൻസ്: സുരക്ഷയും സമ്പാദ്യവും, പോസ്റ്റൽ വകുപ്പ് ധനകാര്യ സേവനങ്ങൾ, ഓഹരി വിപണിയും മ്യൂച്വൽ ഫണ്ടുകളും, യുക്തിസഹമായ നിക്ഷേപ തീരുമാനം, ധനകാര്യ രംഗത്ത് ഉന്നത വിദ്യാഭ്യാസ സാധ്യതകളും തൊഴിൽ അവസരങ്ങളും എന്നിങ്ങനെയാണ് പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
കുട്ടികൾ ചെറുപ്പം മുതൽ തന്നെ സാമ്പത്തിക അച്ചടക്കം ശീലിക്കുന്നതിനായാണ് സാമ്പത്തിക സാക്ഷരത പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളിൽ സമ്പാദ്യ ശീലവും സാമ്പത്തിക അവബോധവും വളർത്തുന്നതിന് സ്കൂളുകളിൽ നടപ്പാക്കിയിരുന്ന സഞ്ചയിക പദ്ധതി കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.