
ഭാരത കത്തോലിക്കാ സഭയ്ക്ക് പുതിയ അംഗീകാരം നൽകി വത്തിക്കാൻ. ദൈവദാസി മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. നവംബർ 8ന് വത്തിക്കാനിൽ വെച്ച് മാർപാപ്പയാണ് പ്രഖ്യാപനം നടത്തും. കത്തോലിക്കാ സഭയിൽ വിശുദ്ധ പദവിക്ക് തൊട്ടു താഴെയുള്ള പദവിയാണ് വാഴ്ത്തപ്പെട്ടവള്‍ എന്നത്. ഭാരത കത്തോലിക്കാ സഭയിലെ ആദ്യത്തെ സന്യാസിനിയും കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമാണ് മദർ ഏലീശ്വ. മദർ ഏലീശ്വയുടെ മധ്യസ്ഥതയിൽ സംഭവിച്ച അത്ഭുതം വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും വത്തിക്കാൻ അംഗീകരിച്ചിരുന്നു. മാർപാപ്പയുടെ അംഗീകാരം സ്ഥിരീകരിച്ചതോടെയാണ് ഈ പ്രഖ്യാപനം വരുന്നത്. നവംബർ 8ന് വല്ലാർപ്പാടം ബസിലിക്കയിലും പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.