22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

സി എന്‍ വിജയകുമാരിയുടെ വീട്ടില്‍ ഭക്ഷണം വിളമ്പുന്നത് ദളിത് വ്യക്തി; ബിജെപി സിന്‍ഡിക്കേറ്റ് അംഗത്തിന്റെ പരാമര്‍ശം വിവാദമാകുന്നു

Janayugom Webdesk
തിരുവനന്തപുരം
November 12, 2025 4:45 pm

കേരള സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സംസ്കൃത വിഭാഗം മേധാവി സി എന്‍ വിജയകുമാരിയെ പിന്തുണച്ച് ബിജെപി സിന്‍ഡിക്കേറ്റ് അംഗത്തിന്റെ വിവാദപരാമാര്‍ശം.പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ അധ്യാപികയുടെ വീട്ടില്‍ നിന്നടക്കം പഠിക്കുന്നുണ്ടെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ വിനോദ് കുമാര്‍ പറഞ്ഞു.

വിജയകുമാരിയുടെവീട്ടില്‍ ഭക്ഷണം വിളമ്പുന്നത് ദളിത് വ്യക്തിയാണെന്നും അദ്ദേഹം വിവാദപരാമര്‍ശം നടത്തി.ജാതി അധിക്ഷേപം നടത്തിയതായി വിജയകുമാരിക്ക് എതിരെ പരാതി നല്‍കിയ ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയനെയും അധിക്ഷേപിച്ചു. വിദ്യാര്‍ത്ഥിയുടെ വൈജ്ഞാനിക പാപ്പരത്തം ഒഴിവാക്കാനാണ് ജാതി അധിക്ഷേപ പരാതി ഉന്നയിച്ചതെന്ന് ആരോപണം ഉന്നയിച്ചു.കൂടാതെ സംഘപുത്രനാണ് വിസിയെന്നും അദ്ദേഹം സംസ്‌കൃത മേധാവിയെ സംരക്ഷിക്കുമെന്നും പറയുന്നു.

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപത്തെ ചൊല്ലി കഴിഞ്ഞദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിടക്കം വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആരോപണ വിധേയക്ക് പരസ്യ പിന്തുണ നല്‍കി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ വിദ്യാര്‍ത്ഥിയുടെ ജാതി അധിക്ഷേപ പരാതി വിജയകുമാരി തള്ളിയിരുന്നു.താന്‍ അക്കാദമിക് സത്യസന്ധത ഉയര്‍ത്തിപ്പിടിച്ചെന്നും അതിന്റെ പേരിലാണ് പൊലീസ് കേസെടുത്തതെന്നും വിജയകുമാരി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. അതേസമയം, വിഷയത്തില്‍ ഹൈക്കോടതി സര്‍വകലാശാലയോടും ഗവര്‍ണറോടും വിശദീകരണം തേടി.അധ്യാപകരുടെയും ഗൈഡിന്റെയും മുന്നില്‍ വെച്ചടക്കം പലതവണ സംസ്‌കൃതം മേധാാവി തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാണ് ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന്റെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.