1 February 2026, Sunday

Related news

February 1, 2026
January 31, 2026
January 31, 2026
January 31, 2026
January 30, 2026
January 30, 2026
January 27, 2026
January 27, 2026
January 26, 2026
January 23, 2026

ആത്മഹത്യ ചെയ്ത ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയെ ബിജെപി നേതാവ് തള്ളി പറഞ്ഞതില്‍ പ്രതിഷേധം ശക്തം

അനുനയ നീക്കവുമായി രാജീവ് ചന്ദ്രശേഖര്‍ 
Janayugom Webdesk
തിരുവനന്തപുരം
November 25, 2025 4:53 pm

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയെ ബിജെപി സംസ്ഥാന ജനല്‍ സെക്രട്ടറി എസ് സുരേഷ് തള്ളി പറഞതില്‍ പ്രതിഷേധം ശക്തമായി . ഇതെടെ നിക്കകള്ളിയില്ലാതെ ആര്‍എസ്എസ് നേതൃത്വം രംഗത്തെത്തി. ഇതോടെ പ്രതിസന്ധിയിലായ ബിജെപി നേതൃത്വം സുരേഷിനെകൊണ്ട് ഖേദം പ്രകടിപ്പിച്ചു എന്നാലും ആനന്ദിനെ അവഹേളിച്ചതിലുള്ള പ്രതിഷേധം ഏറെയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.

തൃക്കണ്ണാപുരം വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർഥിക്കെതിരേ മണ്ണുമാഫിയ ബന്ധമടക്കമുള്ള ആരോപണങ്ങളും ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. മരണത്തിനു തൊട്ടുപിന്നാലെ ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷും ജില്ലാ സെക്രട്ടറി കരമന ജയനും പത്രസമ്മേളനം വിളിച്ച്‌ ആനന്ദ് ബിജെപി പ്രവർത്തകനല്ലെന്നു തള്ളിപ്പറഞ്ഞിരുന്നു. ആനന്ദിനെ സ്ഥാനാർഥിയായി പരിഗണിച്ചിട്ടില്ലെന്നും ആരോപണങ്ങൾ പരിശോധിക്കുന്നില്ലെന്നും പറഞ്ഞിരുന്നുമാത്രമല്ല പത്രസമ്മേളനത്തിൽ എസ് സുരേഷിന്റെ ശരീരഭാഷയും വാക്കുകളും മരിച്ചയാളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും രൂക്ഷവിമർശനമുയർന്നു. ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും സ്വന്തം പ്രവർത്തകനെതന്നെ തള്ളിപ്പറഞ്ഞതിനെതിരേ രംഗത്തെത്തി. എന്നാൽ, വാർഡ് കമ്മിറ്റി ആദ്യം പരിഗണിച്ച അഞ്ച് പേരിലൊരാൾ ആനന്ദായിരുന്നു. ഇതിൽനിന്നാണു ചുരുക്കപ്പട്ടികയിലേക്ക് എത്തിയത്. ആനന്ദിന്റെ കുടുംബത്തിനും ആർഎസ്എസുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. എന്നിട്ടും പാർട്ടിയുടെയോ സംഘത്തിന്റെയോ അഭിപ്രായം തേടാതെ 25 വർഷം സംഘത്തിന്റെ പ്രവർത്തകനായ ഒരാളെ സുരേഷ് സ്വന്തം ഇഷ്ടപ്രകാരം തള്ളിപ്പറയുകയായിരുന്നുവെന്നാണ് ആരോപണം.

ആർഎസ്എസിന്റെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ളയാളും മൂന്ന് സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാവുമടക്കം ആനന്ദിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനും പങ്കെടുത്തിരുന്നു. സാമൂഹികമാധ്യമങ്ങളിലടക്കം വിമർശനം കടുത്തതോടെയാണ് പരസ്യമായി ഖേദം രേഖപ്പെടുത്താൻ ബിജെപി ജനറൽ സെക്രട്ടറി തയ്യാറായത്. ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ഖേദം രേഖപ്പെടുത്തുന്നു എന്നും സുരേഷ് പറഞ്ഞു. ആനന്ദിനെ അറിയാമെന്ന് സുരേഷ് പരസ്യമായി സമ്മതിക്കുകയും ചെയ്തു. 

ഇതിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആനന്ദ് കെ തമ്പിയുടെ വീട് സന്ദര്‍ശിച്ചു . തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്ന അനിലിന്റെ ആത്ഹത്യയും, മുതിര്‍ന്ന നേതാവ് എം എസ് കുമാറിന്റെ വെളിപ്പെടുത്തലുകളും, ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയിലും തിരുവനന്തപുരത്തെ ബിജെപി ആടിയുലയുകയാണ്, നേതാക്കള്‍ അണികളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായ മറുപടി പറയാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.