
ഡോക്ടർ പദവി എംബിബിഎസുക്കാര്‍ക്ക് മാത്രം ആവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രം നിയമപരമായി പദവി നീക്കിവെച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഐഎംഎയുടെ ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഫിസിയോ തെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ഡോക്ടർ എന്ന് ചേർക്കാമെന്ന് കോടതി അറിയിച്ചു. ഫിസിയോ തെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമാണെന്ന വാദം കോടതി തള്ളി. രോഗ നിർണയത്തിനും ചികിത്സാ സഹായത്തിനും അവർക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.