3 February 2026, Tuesday

Related news

February 3, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 1, 2026
February 1, 2026
February 1, 2026

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചാവേര്‍ ആക്രമണത്തില്‍ രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ബിഎൽഎ

Janayugom Webdesk
ഇസ്ലാമാബാദ്
February 3, 2026 10:30 am

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചാവേര്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചതിന് പിന്നാലെ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. രണ്ട് ചാവേറുകളിലൊരാൾ 24കാരിയായ ആസിഫ മെംഗാൾ ആണെന്ന് തിരിച്ചറിഞ്ഞു. 

ആസിഫ ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിയാണെന്നും 21-ാം വയസിൽ ബിഎൽഎയിൽ ചേർന്നതാണെന്നും കണ്ടെത്തി. സ്വന്തം താത്പര്യത്തിൽ ആണ് ഇവർ ബിഎൽഎയുടെ ചാവേർ ആയതെന്നാണ് റിപ്പോർട്ട്. ശനിയാഴ്‌ച നുഷ്‌കിയിലെ ഐഎസ്‌ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫയായിരുന്നു. അതേസമയം രണ്ടാമതെ സ്ത്രീയെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 

ബലൂചിസ്ഥാനിൽ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 50 ലേറെ സൈനികരും പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് ഓപ്പറേഷൻ ഹെറോഫ് 2 എന്ന പേരിൽ സുരക്ഷാ സേനയ്‌ക്കെതിരെ ബലൂച് വിമതർ അക്രമം അഴിച്ചുവിട്ടത്. ഇതിന് മറുപടിയായി പാകിസ്ഥാൻ സുരക്ഷാ സേന 40 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിൽ 140ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി അറിയിച്ചിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

February 3, 2026
February 3, 2026
February 3, 2026
February 2, 2026
February 2, 2026
February 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.