
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചു, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ദ്വാരപാലക കട്ടിളപ്പാളി കേസിലാണ് ചോദ്യം ചെയ്യൽ. ഇ ഡി കേസ് ഏറ്റെടുത്ത ആദ്യമായി ചോദ്യം ചെയ്യുന്നയാളാണ് മുരാരി ബാബു.
എസ്ഐടി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ മുരാരി ബാബുവിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നു. പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കേന്ദ്രികരിച്ചാണ് അന്വേഷണം ആരംഭിക്കുന്നത്. 21 ഇടങ്ങൾ കേന്ദ്രീകരിച്ച് ഇ ഡി നടത്തിയ പരിശോധനയിൽ സ്വർണ്ണം ഉൾപ്പടെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ഇ ഡി തീരുമാനം.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 12 ഓളം ആളുകൾക്കാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നെഞ്ചുവേദനയെ തുടർന്നാണ് തന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്നലെ ആൻജിയോഗ്രാമിന് വിധേയനാക്കിയിരുന്നു. ആരോഗ്യനില ഭേദമായതിനെത്തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.