
ഇറ്റാലിയൻ ഭാഷയിൽ ബദാം എന്നർഥമുള്ള മാൻഡൊർല എന്ന വാക്കിൽനിന്ന് വന്നതാണ് മാൻഡലിൻ എന്ന തന്ത്രിവാദ്യം. അച്ഛന്റെ മാന്‍ഡലിന്‍ വെങ്കിടേഷിന്റെ ജീവനും ശ്വാസവുമായി. മനോഹരമായി മാന്‍ഡലിന്‍ വായിക്കുന്ന വെങ്കിടേഷ് സംഗീത ലോകത്തിൽ അഭിഭാജ്യ ഘടകമായി. അധികം വൈകാതെ ഗിത്താറും ബാഞ്ചോയും പഠിച്ചെടുത്തു. പിന്നെ മലയാളികൾ കണ്ടത് ഹൃദയത്തിലേറ്റിയ പാട്ടുകളുടെ ഘോഷയാത്ര ആയിരുന്നു. അത്രമേൽ മലയാളികളുടെ പാട്ടുവഴിയിൽ സ്വാധീനം ചിലത്തിയാണ് വെങ്കിടേഷ് വിട പറഞ്ഞത്.
സത്യന് അന്തിക്കാട് ചിത്രമായ ടി പി ബാലഗോപാലന് എം എയില്‍ എ ടി ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ട് ആയിരുന്നു തുടക്കം. ഈ സിനിമയിൽ പശ്ചാത്തല സംഗീതമൊരുക്കി. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും ആണ് വെങ്കിടേഷിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. ഭൂമിയിലെ രാജാക്കന്മാര്, വ്യൂഹം, കുട്ടേട്ടന്, രാജാവിന്റെ മകന്, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, അപ്പു(പശ്ചാത്തല സംഗീതം), മഹായാനം(പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മാന്നാര്‍ ത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം, മിന്നാരം തുടങ്ങിയ ഹിറ്റുകൾ വെങ്കിടേഷ് എന്ന സംഗീത പ്രതിഭയുടെ കഴിവുകൾ വിളംബരം ചെയ്യുന്നതായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.