3 February 2026, Tuesday

Related news

February 3, 2026
February 2, 2026
February 1, 2026
January 30, 2026
January 28, 2026
January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026

എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കേണ്ട; രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി കോൺഗ്രസ്

Janayugom Webdesk
തിരുവനന്തപുരം
February 3, 2026 2:46 pm

ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കുന്നതിനെ എതിർത്ത് കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നൽകിയ ഡി കെ മുരളിയെ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്സ് കമ്മിറ്റി 23ന് ഹിയറിങ് നടത്തും. തെരെഞ്ഞെടുക്കപ്പെട്ട എംഎൽഎയെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കകം സൃഷ്ടിക്കുമെന്നാണ് കോൺഗ്രസ് നിലപാട്. ഇതേ നിലപാട് തന്നെയാണ് യുഡിഎഫിലെ മറ്റ് ഘടക കക്ഷികൾക്കും ഉള്ളത്. 

പ്രതിപക്ഷത്തുനിന്നും രണ്ട് അംഗങ്ങളാണ് എത്തിക്‌സ് കമ്മിറ്റിയിലുള്ളത്. കോണ്‍ഗ്രസില്‍ നിന്നും റോജി എം ജോണും മുസ്ലിം ലീഗില്‍ നിന്നും യുഎ ലത്തീഫും. നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ഡി കെ മുരളി പരാതിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ അയോഗ്യനാക്കാമെന്ന വ്യവസ്ഥയെക്കുറിച്ച് സഭയുടെ പെരുമാറ്റച്ചട്ടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം.

Kerala State - Students Savings Scheme

TOP NEWS

February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.