
കുവൈറ്റിന്റെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും അതോറിറ്റികളുടെയും ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന ഈ പരിപാടികൾ രാജ്യത്തിന്റെ പൈതൃകവും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നവയാണ്.
പ്രധാന പരിപാടികൾ താഴെ പറയുന്നവയാണ്:
1. കുവൈറ്റ് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4, 5 (ബുധൻ, വ്യാഴം) രാവിലെ 8:30 മുതൽ എക്സ്റ്റേണൽ ഫോയർ (അൽ ദാന ഹാളിന് എതിർവശം)
വിൻ്റേജ് കാറുകളുടെ പ്രദർശനം , പൈതൃക പ്രദർശനം, മത്സരങ്ങൾ, വിവിധ സമ്മാനങ്ങൾ, സംഗീത പരിപാടികൾ, നാടൻ കലാരൂപങ്ങൾ, വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റ്, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
2. ഷെയ്ഖ് ജാബർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിൽ
ഫെബ്രുവരി 6, 7 (വെള്ളി, ശനി) ഉച്ചയ്ക്ക് 3:30 മുതൽ വൈകുന്നേരം 6:30 വരെ ഫ്ലാഗ് സ്ക്വയറിൽ , പൈതൃക പരിപാടികൾ, നാടൻ കലാരൂപങ്ങൾ, നാടൻ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.
കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ പരിപാടികളിലേക്ക് സ്വദേശികൾക്കും വിദേശികൾക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.