റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തില്‍ സാധാരണക്കാരായ ജനങ്ങളും കൊല്ലപ്പെടുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. റഷ്യന്‍ സൈന്യത്തിന്റെ ക്രൂരത പുറം ലോകത്തോട് ഉക്രെയ്ന്‍ വിളിച്ച് പറയുകയാണ്. മദ്യപിച്ചെത്തിയ റഷ്യന്‍ സൈന്യം പത്തുവയസുകാരിയെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കീവിന് അടുത്തുള്ള ഗ്രാമത്തിലാണ് ദാരുണ സംഭവം. നാസ്ത്യ എന്ന് വിളക്കുന്ന അനസ്താസിയ സ്റ്റോലുക്കാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. പെണ്‍കുട്ടിക്കൊപ്പം അമ്മാവനും ഉണ്ടായിരുന്നു. വെടിയേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ അമ്മാവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്തുള്ള ബാലന്‍ റഷ്യന്‍ സൈന്യത്തെ കണ്ട് ആകശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു ആദ്യം. ഇതിന് പിന്നാലെയാണ് മദ്യപിച്ചെത്തിയ റഷ്യന്‍ സൈന്യം മുമ്പിലുണ്ടായിരുന്ന വീടുകളിലേക്ക് വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ സമ്മതിക്കാതെ വീടിന് മുന്നില്‍ അടക്കം ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് അമ്മ ലുബ പറയുന്നു. പ്രദേശത്തെ കടകള്‍ തുറന്ന് മദ്യം ഉള്‍പ്പെടെയുള്ള സാധനങ്ങല്‍ റഷ്യന്‍ സൈന്യം കൊള്ളയടിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
മദ്യപിച്ചിരുന്നതിനാൽ സൈനികര്‍ക്ക് അവര്‍ എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലായിരുന്നു. തുടര്‍ന്ന് പ്രദേശത്താകെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉക്രെയ്നിന്റെ പലഭാഗത്ത് നിന്ന് യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. ഇവരില്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടുന്നു.
English Summary:A 10-year-old girl has been shot dead by drunken Russian soldiers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.