ഉത്തര്‍പ്രദേശില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയാണ് മരിച്ചത്. ഫത്തേപൂര്‍ ജില്ലയിലെ ചന്ദ്പുര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. വനമേഖലയില്‍ വച്ചാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ രക്ഷിതാക്കള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടക്കികൊണ്ടുവന്നു. കടുത്ത മാനസികസംഘര്‍ഷം നേരിട്ട കുട്ടി വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. അതേസമയം, മാതാപിതാക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ എല്ലാം പൊലീസ് അറസ്റ്റ് ചെയ്തു.
ENGLISH SUMMARY:A 15-year-old girl who was tortured to death has died after consuming poison
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.