സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി വാഹനമിടിച്ച് മരിച്ചു. തിരൂര്‍ നന്നമ്പ്രം സ്‌കൂളിലെ ഒന്‍പതുവയസുകാരി ഷെഫ്‌ന ഷെറിന്‍ എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഉച്ചയോടെ തിരൂര്‍ തെയ്യാല പാണ്ടിമുറ്റം എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം.
പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ഥിനി തന്റെ സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ചത്. സ്‌കൂള്‍ ബസില്‍ ഡ്രൈവര്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അപകടം നടന്ന വിവരം ബസ് ഡ്രൈവറും അറിഞ്ഞിരുന്നില്ല.
അപകട ശേഷം ബസ് പോകുന്നത് പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആദ്യം തിരൂരങ്ങാടി ആശുപത്രിയും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
English Summary:A 5th class student who was hit by an auto while crossing the road after getting off the school bus died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.