
മെൽബണിലെ റോവില്ലിലുള്ള ആസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് പുറത്ത് നിന്ന് മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ സമ്മാനമായിരുന്നു പ്രതിമ. തിങ്കളാഴ്ച പുലർച്ചെ ഏകദേശം 12.50 ഓടെയാണ് മോഷണം നടന്നതെന്ന് ആസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു. ആംഗിൾ ഗ്രൈൻഡർ ഉപയോഗിച്ചാണ് 426 കിലോഗ്രാം ഭാരമുള്ള പ്രതിമ അജ്ഞാതരായ മോഷ്ടാക്കൾ മുറിച്ചെടുക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടേകളിൽ പ്രതിമയുടെ കണങ്കാലിൽ ഒന്ന് മുറിഞ്ഞ നിലയിലായിരുന്നു. മുഖംമൂടി ധരിച്ച മൂന്നുപേരാണ് മോഷണം നടത്തിയത് എന്ന് കെട്ടിടത്തിലെ സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
വിക്ടോറിയ പൊലീസ് നോക്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുന്നത്. വെങ്കല പ്രതിമ വിൽക്കാൻ ശ്രമിക്കുന്നവരെ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും സ്ക്രാപ്പ് മെറ്റൽ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയതായും പൊലീസ് പറഞ്ഞു.
2021 നവംബർ 12 ന് മുൻ ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണ് ഈ പ്രതിമ ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ അജ്ഞാതരായ വ്യക്തികളാണ് ആദ്യമായി നശിപ്പിച്ചത്. ആസ്‌ട്രേലിയയിൽ ഇന്ത്യാ വിരുദ്ധ വികാരം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രതിമ മോഷണം പോയത്. 2025 ജൂലൈയിൽ മെൽബണിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ ബൊറോണിയയിലുള്ള ശ്രീ സ്വാമിനാരായണ ക്ഷേത്രം വംശീയ ചുവരെഴുത്തുകളാൽ വികലമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.