നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് പണം നല്കിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇന്നലെ നടന്ന കോലാപുര്‍ വടക്ക് നിയോജക മണ്ഡലത്തിലാണ് ബിജെപിക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കോലാപുര്‍ ലക്ഷ്മിപുരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുതര്‍വാഡയിലാണ് രണ്ട് ബിജെപിക്കാര്‍ പണം നല്കിയതെന്ന് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് ജാദവ് പറഞ്ഞു. 39,530 രൂപയും പിടിച്ചെടുത്തിട്ടണ്ട്.
ഷാഹുപുരിയില്‍ മുന്‍ കൗണ്‍സിലറായ ബിജെപി നേതാവിന്റെ ഓഫീസില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 45,000രൂപ പിടികൂടിയതായി പൊലീസ് ഓഫീസര്‍ അറിയിച്ചുവെന്ന് ന്യൂസ്‌ക്ലിക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വാര്‍ത്തയില്‍ പറയുന്നു.
അതേസമയം ബിജെപി പ്രവര്‍ത്തകര്‍ പണം നല്കിയെന്നത് വാസ്തവമല്ലെന്ന് നേതാവ് സുനില്‍ കാദം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സതേജ് പാട്ടീല്‍ പണം നല്കുന്നത് ബിജെപി പ്രവര്‍ത്തകര്‍ പിടികൂടിയതായും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് അംഗം ചന്ദ്രകാന്ത് ജാദവ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
English summary; A case has been registered against BJP workers who paid voters in the Assembly elections
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.