23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 15, 2024
December 11, 2024
December 4, 2024
November 28, 2024
November 22, 2024
November 17, 2024
November 15, 2024
November 10, 2024
November 7, 2024

ചോദ്യപേപ്പര്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Janayugom Webdesk
ഗോരഖ്പുര്‍
April 3, 2022 9:11 pm

ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പ്രാദേശിക പത്രപ്രവര്‍ത്തകരായ അജിത് കുമാര്‍ ഓജ, ദിഗ്‌വിജയ് സിങ്, മനോജ് ഗുപ്ത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഓജയും സിങ്ങും ഹിന്ദി ദിനപത്രമായ അമര്‍ ഉജാലയിലെ ലേഖകരാണ്.

ബലിയ ജില്ലയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. മാര്‍ച്ച് 30 നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. ചോദ്യപേപ്പറിന്റെയും ഇതിന്റെ ഉത്തരങ്ങളുടെ പകര്‍പ്പും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് 24 ജില്ലകളില്‍ പരീക്ഷ റദ്ദ് ചെയ്തിരുന്നു.

മാര്‍ച്ച് 29ന് സംസ്കൃതം വിഷയത്തിന്റെ ചോദ്യപേപ്പറിന്റെയും ഉത്തരങ്ങളുടെയും പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തൊട്ടടുത്ത ദിവസം ഇംഗ്ലീഷ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെക്കുറിച്ചും റിപ്പോര്‍ട്ട് പുറത്തുവിട്ടു. തങ്ങളുടെ ജോലി കൃത്യമായി ചെയ്തതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish summary;A case has been reg­is­tered against the media per­sons who report­ed the leak of ques­tion papers

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.