20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 10, 2025
June 4, 2025
May 27, 2025
May 25, 2025
May 3, 2025
April 30, 2025
April 19, 2025
April 6, 2025
April 6, 2025
April 3, 2025

മണിപ്പൂരില്‍ ആയുധം കൊള്ളയടിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Janayugom Webdesk
ഇംഫാല്‍
March 3, 2024 10:10 pm

മണിപ്പൂർ കലാപത്തിൽ ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട കേസിലെ ഏഴ് മെയ്തി സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഗുവാഹട്ടിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക്‌ മുമ്പാകെയാണ്‌ സിബിഐ കുറ്റപത്രം സമർപ്പിച്ചത്‌.
ലൈഷ്‌റാം പ്രേം സിങ്, ഖുമുക്‌ചം ധീരൻ എന്നറിയപ്പെടുന്ന തപക്‌പ, മൊയ്‌രംഗ്‌തേം ആനന്ദ് സിങ്, അതോക്‌പാം കജിത് എന്ന കിഷോർജിത്ത്, ലൗക്രാക്‌പം മൈക്കിൾ മംഗാൻച എന്ന മൈക്കിൾ, കോന്തൗജം റോമോജിത് മെയ്‌തേയ് എന്ന റോമോജിത്ത്, കീഷാം ജോൺസൺ എന്ന ജോൺസൺ എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിന്, സായുധരായ അക്രമികള്‍ 300 ഓളം ആയുധങ്ങളും 19,800 ഓളം വെടിക്കോപ്പുകളും 800 ഓളം മറ്റ് അനുബന്ധ ഉപകരണങ്ങളും കൊള്ളയടിക്കുകയായിരുന്നു.

Eng­lish Summary:A charge sheet was filed in a case of loot­ing weapons in Manipur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.