28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 19, 2024
December 18, 2024
December 16, 2024
November 20, 2024
November 11, 2024
November 11, 2024
November 10, 2024
November 9, 2024
October 12, 2024

കൂട്ടബലാത്സംഗം ചെയ്ത്, വസ്ത്രവും മോഷ്ടിച്ച് 15 കാരിയെ തെരുവില്‍ തള്ളി

Janayugom Webdesk
ഉത്തര്‍പ്രദേശ്
September 22, 2022 10:24 am

പതിനഞ്ചു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ശേഷം തെരുവില്‍ തള്ളി. രക്തമൊലിപ്പിച്ച് രണ്ട് കിലോമീറ്ററുകളോളം നടന്ന് വീട്ടിലേക്ക് പോകുന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ആളുകൾ നോക്കി നിൽക്കെയാണ് കുട്ടി തെരുവിലൂടെ നടന്നുപോകുന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. വീട്ടില്‍ എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ബന്ധു ആരോപിച്ചു. പ്രതികളുടെ ബന്ധുക്കൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവ ദിവസം അയൽ ഗ്രാമത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടിയെന്ന് മൊറാദാബാദ് പൊലീസ് പറഞ്ഞു. അവിടെ വച്ച് അഞ്ച് പേര്‍ ചേര്‍ന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. കുട്ടിയടെ കരച്ചിൽ കേട്ട് ഗ്രാമത്തിലെ ഒരാൾ ഓടി വന്നതോടെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പെൺകുട്ടിയുടെ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും കൊണ്ടാണ് ഇവര്‍ കടന്നു കളഞ്ഞത്. എന്നാല്‍ ഒരാളെ അറസ്റ്റ് ചെയ്തതായും, ബാക്കി ഉള്ളവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: A fif­teen-year-old girl was gang-raped
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.