വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിനടുത്താണ് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കോലാഹലെമേട്ടിലെ തങ്ങൾ പാറ സ്ഥിതി ചെയ്യുന്നത്. ഇസ്ലാം മത പ്രചാരകനായിരുന്നെ ശൈഖ് ഫരിദ്ധുതീൻ വലിയുല്ലാഹിയുടെ മഖ്ബറയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ആയിരക്കണക്കിന് സഞ്ചാരികളെയും വിശ്വാസികഴെയും ഒരുപോലെ ആകർഷിച്ചുവരുന്ന ഒരു തീത്ഥാടനകേന്ദ്രം കൂടിയാണ് തങ്ങൾ പാറ. സമുദ്രനിരപ്പിൽ നിന്നും ആറായിരം അടിയിലേറെ ഉയരമുള്ള തങ്ങൾ പാറ നിലയുറപ്പിച്ചിരിക്കുന്നത് 106 ഏക്കർ വിസ്തൃതിയുളള നിരപ്പായ പ്രദേശത്താണ്. ഇതിൽ പകുതിയോളം ചെറുതും വലുതുമായ പാറക്കൂട്ടങ്ങളാണ് ഇതിൽ ഭീമാകാരവും ഏതുനിമിഷവും പാതാള സമാനമായ താഴ്വാരത്തിേലേക്ക് പതിക്കുമെന്ന് തോന്നലുയർത്തി പിടിച്ചു നിൽക്കുന്ന പാറയാണ് തങ്ങൾ പാറ. തങ്ങൾ പാറയിൽ നിന്നും വിളിപാടകലെയാണ് കുരിശുമലയും, ഹൈന്ദവക്ഷേത്രമായ മുരുകൻ കോവിലും ഇതെല്ലാം സമന്വയിക്കുന്നേടിനെ മതമൈത്രിയുടെ മറ്റൊരു പരിപാവന പുണ്യഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. ഇതിനു പുറമേ അംബര ചുമ്പികളായ മലനിരകളും അത്യഗാധമായ താഴ്വാരങ്ങളും പ്രാചീന ശിലായുഗ സ്മരണയുയർത്തുന്ന പാറകൂട്ടങ്ങളും, നട്ടുച്ചക്കുപോലും വിട പറയാൻ മടിക്കുന്ന കോടമഞ്ഞും, നിമിഷങ്ങൾക്കകം ചിത്രങ്ങൾ വരച്ച് മിന്നിമറയുന്ന നീലാകാശവും, ശീതകാറ്റിന്റെ തലോടലുമൊക്കെ ഇവിടെയെത്തുന്നവർക്ക് വ്യത്യസ്ഥമായ ഒരനുഭവമാണ്. കൊടുംവേനലിലും തെളിനീർ ലഭ്യമാകുന്ന കുളവും തങ്ങൾ പാറയിലെ വിസ്മയ കാഴ്ചകളാണ്. തങ്ങൾ പാറയിൽ എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ നടന്നു വരുന്ന ആണ്ട്നേർച്ചയിൽ ജാതി-മത ‑വർഗ-വർണ ഭേദമന്യേ പങ്കെടുക്കുന്നത് പതിനായിരങ്ങളാണ്. ഇക്കാലത്ത് ലക്ഷദ്വീപ് പോലെയുള്ള പ്രദേശങ്ങളിൽ നിന്ന് മുസ്ലീം മതപണ്ഡിതരും പ്രചാരകരും തങ്ങൾ പാറയിലെത്തി മടങ്ങാറുണ്ട്.
ഇനി ശൈഖ്ഫരിദൂദ്ധിൻവലിയുല്ലഹിയുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം. ഹിജ്റ 576ശ് അബാൻ ഇരുപത്തി ഒമ്പതിന് അഫ്ഗാനിസ്ഥാനിലെ ഖുറാസാഗറിലാണ് അദ്ദേഹം ജനിച്ചത്. ഏഴാം വയസിൽ തന്നെ വിശുദ്ധ ഖുർഃആൻ മനഃപാഠമാക്കിയെ ശഖിന് ചില അമാനുഷ്യസിദ്ധികളുമുണ്ടായിരുന്നു. നിത്യനമസ്കാരത്തിനു ശേഷം മധുരം വായുവിൽ നിന്നും ഉല്പാദിപ്പിച്ച് മറ്റുള്ളവർക്ക് വിതരണം ചെയ്തിരുന്നുവത്രെ. ഇതിനാൽ മധുരത്തിന്റെ ഖജനാവ് എന്ന് പാർസി ഭാഷയിൽ അര്‍ത്ഥം വരുന്ന ഗഞ്ചുഷ്കകർ എന്നാണ് ശൈഖിനെ അക്കാലത്ത് അറിയപ്പെട്ടിരുന്നത്. സത്യത്തിനും നീതിക്കും മതമൈത്രിക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ശൈഖ് യുവത്വത്തിലേക്ക് കാലൂന്നിയതോടെ ജന്മനാടിനോട് വിടപറഞ്ഞു. പിന്നീട് ഒട്ടേറെ രാജ്യങ്ങളിൽ മുസ്ലിം മത പ്രചാരകനായി അലഞ്ഞ അദ്ദേഹം ഒടുവിൽ എത്തിച്ചേർന്നത് കേരളത്തിലെ കോലാഹലെമേട്ടിലാണ്. ഇവിടത്തെ പ്രകൃതിദത്തമായ വശ്യസൗന്ദര്യത്തിലും സ്വച്ഛതയിലും ആകൃഷ്ടനായ ശൈഖ് മരണം വരെ പ്രാര്‍ത്ഥനാ നിരതനായി കഴിഞ്ഞുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. അദ്ദേഹത്തിന്റേതെന്ന് കരുതപ്പെടുന്ന പാദമുദ്രകളും സാഷ്ടാംഗപ്രണാമങ്ങളുടെ അടയാളങ്ങളും ഇന്നും തങ്ങൾ പാറയിൽ തെളിഞ്ഞ് കാണാം. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ രണ്ടാം ഖലീഫയായിരുന്ന ഖത്താബ് പരമ്പരയിലെ ശൈഖ് ജമാലുദ്ധീൻ സുലൈമാനും, കർ സംഖാത്തൂനുമായിരുന്നു ശൈഖിന്റെ മാതാപിതാക്കൾ. ആരേയും വശീകരിക്കുവാൻ പോന്ന ആത്മീയ ചൈതന്യത്തിന്റെയും പ്രകൃതിയുടെ വരദാനമായ വ്യത്യസ്ഥകാഴ്ചകളുടെയും സംഗമ ഭൂമിയാണ് തങ്ങൾ പാറയും കോലാനമേടും. കോട്ടയം കുമളി റൂട്ടിൽ മുണ്ടക്കയത്തു നിന്നും ഏന്തയാർ വഴിയും ഈരാറ്റുപേട്ടയിൽ നിന്നും വാഗമണ്ണിലേക്കുള്ള വഴിയും കട്ടപ്പന കുട്ടിക്കാനം എന്നിവിടങ്ങളിൽ നിന്നും ഏലപ്പാറ വഴിയും തങ്ങൾ പാറ സ്ഥിതി ചെയ്യുന്നേകോലാഹല മേട്ടിലെത്താം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.