27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024
July 6, 2024
July 6, 2024
July 3, 2024
July 2, 2024
June 24, 2024

വിൽപ്പനക്കായി സൂക്ഷിച്ച 24 ലിറ്റർ മദ്യവുമായി ഒരാൾ അറസ്റ്റിൽ

Janayugom Webdesk
അടിമാലി
October 1, 2022 2:46 pm

ഡ്രൈഡേ കളിൽ മദ്യം ശേഖരിച്ചു വച്ച് വിൽപ്പന നടത്തുന്ന വെള്ളത്തൂവൽ കമ്പിപുരയിടത്തിൽ ജോസ്‌ (50) നെ അടിമാലി എക്സൈസ് റേഞ്ച് സംഘം പിടികൂടി. തുടർന്നു വരുന്ന രണ്ട് അവധി ദിവസങ്ങളിൽ വിൽപ്പന നടത്തുന്നതിനായി ശേഖരിച്ചു വെച്ചിരുന്ന 24 ലിറ്റർ മദ്യവും കണ്ടെടുത്തു.വെള്ളത്തൂവൽ ടൗണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മത്സ്യവും, മാംസവും വിൽപ്പന നടത്തുന്ന കോൾഡ് സ്റ്റോറേജിൻ്റെ മറവിലാണ് മദ്യക്കച്ചവടം നടത്തിയിരുന്നത്. 

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.പ്രിവൻ്റീവ് ഓഫീസർ വി പി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ പി റോയിച്ചൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ‚ഹാരിഷ് മൈദീൻ, ക്ലമൻ്റ് വൈ, രഞ്ജിത്ത് കവിദാസ്, ശരത് എസ് പി എന്നിവരും പങ്കെടുത്തു. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറു ചെയ്തു.

Eng­lish Summary:A man was arrest­ed with 24 liters of liquor kept for sale
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.