ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള. ചെന്നൈയിലെ അരുംബാക്കം ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ്ബാങ്കില്‍ നടന്ന കവര്‍ച്ചയില്‍ 20 കോടിയോളം വരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരെ കെട്ടിയിട്ട് കത്തിമുനയില്‍ നിര്‍ത്തിയാണ് മോഷണം നടന്നത്. കൃത്യത്തിനു ശേഷം മോഷ്ടാക്കള്‍ ബൈക്കുകളില്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച പകൽ മൂന്നംഗ സംഘം ബാങ്കിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കൊള്ള നടത്തിയത്. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നു. കവര്‍ച്ചയ്ക്കു പിന്നില്‍ ബാങ്കിലെ ജീവനക്കാരനായ മുരുകന്‍ എന്നയാളുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്.
മാനേജർ ഉൾപ്പെടെ രണ്ടു പേരെ ശുചിമുറിയില്‍ പൂട്ടിയിട്ട് ലോക്കറിന്റെ താക്കോല്‍ കയ്ക്കലാക്കി പണവും സ്വര്‍ണവും കവരുകയായിരുന്നു. കൃത്യത്തിനു മുമ്പ് ബാങ്കിലെ സുരക്ഷാ ജീവനക്കാരന് ശീതളപാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി മയക്കി കിടത്തിയിരുന്നു. പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.
English Summary: A massive bank robbery in broad daylight in Tamil Nadu
You may also like
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.