ജനീവ: കോവിഡിന്റെ പുതിയ ഉപവകഭേദമായ എക്സ്ഇയ്ക്ക് ഒമിക്രോണിന്റെ ബിഎ2 ഉപവകഭേദത്തേക്കാള്‍ പത്തു ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതായി ലോകാരോഗ്യസംഘടന. നിലവില്‍ ബിഎ2 ഉപവകഭേദമാണ് ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കപ്പെടുന്നത്. ബിഎ2 ഉപവകഭേദം വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ലോകാരോഗ്യസംഘടന പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ബിഎ.1, ബിഎ.2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമാണ് എക്സ്ഇ.
വളരെ കുറച്ച് എക്സ്ഇ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി 19ന് ബ്രിട്ടനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. എക്സ്ഡി, എക്സ്ഇ, എക്സ്എഫ് എന്നീ മൂന്ന് പുതിയ ഉപവകഭേദങ്ങളുടെ വ്യാപനമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ എക്സ്ഡി, എക്സ്എഫ് വകഭേദങ്ങള്‍ ഫ്രഞ്ച് ഡെല്‍റ്റയും ബിഎ.1യും വകഭേദവും ചേര്‍ന്നുണ്ടായതാണ്. ഇതില്‍ ബിഎ.1ന്റെ സ്പൈക്ക് പ്രോട്ടീനും ബാക്കി ഭാഗം ഡെല്‍റ്റയുടേതുമാണ്. ബിഎ.1, ബിഎ.2 വകഭേദങ്ങള്‍ ചേര്‍ന്നാണ് എക്സ് ഇ രൂപപ്പെട്ടത്. ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെല്ലാം എക്സ് ഡി വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെല്‍റ്റയുടെ സ്ട്രക്ചറല്‍ പ്രോട്ടീനാണ് ഇതിലുള്ളത്. മുന്‍പുള്ള വകഭേദങ്ങളേക്കാല്‍ വ്യത്യസ്തമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള വകഭേദവും എക്സ് ഡി ആയിരിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
English summary; A new variant of covid, more deadly than Omicron, has been discovered
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.