26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024

റെയില്‍വേ ഗേറ്റ് മറികടക്കുന്നതിനിടയില്‍ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു

Janayugom Webdesk
July 23, 2022 1:50 pm

റെയില്‍വേ ഗേറ്റ് മറികടക്കുന്നതിനിടയില്‍ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനി കണ്ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു. അലവില്‍ നിച്ചുവയല്‍ സ്വദേശി നന്ദിത പി കിഷോറാണ് മരിച്ചത്. അമ്മയ്ക്കൊപ്പം കാറിലെത്തിയ വിദ്യാര്‍ത്ഥിനി അടച്ചിട്ട റെയില്‍വേ ഗേറ്റ് മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

കക്കാട് ഭാരതിയ വിദ്യാഭവന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നന്ദിത പി കിഷോര്‍ (16). ഇന്ന് രാവിലെ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റിലാണ് അപകടം നടന്നത്. അമ്മ കാറില്‍ ഇരിക്കെയാണ് അപ്രതീക്ഷിതമായി സംഭവം നടന്നത്.

കുട്ടിയെ വാഹനത്തില്‍ സ്‌കൂളില്‍ കൊണ്ടു വിടാനായി മാതാവ് എത്തുകയായിരുന്നു. റെയില്‍വേ ട്രാക്കിന് അപ്പുറത്ത് കുട്ടിയെ ആക്കി മാതാവ് മടങ്ങാനിരിക്കെ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. ഉടന്‍ തന്നെ കുട്ടിയെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Eng­lish sum­ma­ry; A plus one stu­dent died after being hit by a train while cross­ing the rail­way gate

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.