March 25, 2023 Saturday

Related news

March 15, 2023
March 9, 2023
March 6, 2023
March 1, 2023
February 27, 2023
February 20, 2023
February 15, 2023
February 13, 2023
February 5, 2023
January 28, 2023

ബസ് സ്റ്റോപ്പില്‍ പതിനാറുകാരിക്ക് താലികെട്ടി പതിനേഴുകാരന്‍; വൈറലായി വീഡിയോ പിന്നാലെ പൊലീസ് കേസും

Janayugom Webdesk
ചെന്നൈ
October 12, 2022 7:24 pm

പതിനേഴുകാരന്‍ പതിനാറുകാരിയെ താലിക്കെട്ടിയ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് കേസ്. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ഒരു ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആണ്‍കുട്ടി താലി കെട്ടുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്ത ശേഷം കസ്റ്റഡിയിലെടുത്ത ആണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിനായി വൈദ്യപരിശോധനയ്ക്ക് പെണ്‍കുട്ടിയെ വിധേയയാക്കി.
ബസ് സ്റ്റാന്‍ഡില്‍ വച്ച് ആണ്‍കുട്ടി താലികെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ എസ്.സി / എസ്.ടി ആക്ട് പ്രകാരം ഒരളെ പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish Sum­ma­ry: A police case fol­lowed the viral video of young boy marriage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.