23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023

യുപിയില്‍ ക്ലാസ് മുറിയുടെ ചുമരിടിഞ്ഞ് വിണ് പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

Janayugom Webdesk
ലഖ്നൗ
November 1, 2021 10:59 am

ഉത്തർപ്രദേശിലെ ബല്ലിയയില്‍ പ്രൈമറി സ്കൂളിൽ പഠിക്കുന്ന നാല് പെൺകുട്ടികൾക്ക് ക്ലാസ് മുറിയുടെ ചുമരിടിഞ്ഞ് വിണ് പരിക്ക്. പരിക്കേറ്റ കുട്ടികളെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വീർപൂർ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്.

പരിക്കേറ്റ റിച്ച (9), അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി, മൂന്നാം ക്ലാസിൽ പഠിക്കുന്ന അനു(7) എന്നിവരുടെ നില ഗുരുതരമാണെന്നും ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു. സ്കൂൾ കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തിയതായി പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

eng­lish sum­ma­ry: A pri­ma­ry school stu­dent was injured when the wall of a class­room collapsed

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.