28 April 2024, Sunday

Related news

October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023
May 27, 2023

12വയസുകാരിയെ ബലാത്സം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ ബിജെപി സംരക്ഷിക്കുന്നതായി പരാതി

Janayugom Webdesk
ന്യൂഡല്‍ഹി
June 8, 2023 1:29 pm

യുപിയില്‍ 12വയസുകാരിയെ കൂട്ട ബലത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ ഒരു സംഘം തട്ടികൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മോനി, സാഹ്നി, രാജന്‍നിഷാദ്, കന്ദന്‍സിങ് എന്നീ യുവാക്കളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയത്.

പ്രതികള്‍ ആളില്ലാത്ത സ്ഥലത്തേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി ബലാത്സംം ചെയ്യുകയായിരുന്നു. ഗൗര്‍മേഖലയിലാണ് സംഭവം നടന്നത്. പച്ചക്കറി വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരക്കി ഇറങ്ങിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയാണുണ്ടായത്.

ഒരു പ്രതിയായ മോനു സാഹ്നിക്ക് പെണ്‍കുട്ടിയെ അറിയാമെന്നും ഇയാളാണ് പെണ്‍കുട്ടിയെ ഒപ്പം കൊണ്ടുപോയതെന്നും പൊലീസ് സൂപ്രണ്ട് ഗോപാല്‍ കൃഷ്ണ ചൗധരി പറഞ്ഞു. ഇയാളോടൊപ്പമുള്ള മറ്റ് രണ്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ ബിജെപി പ്രവര്‍ത്തകര്‍ സംരക്ഷിച്ചുവെന്നും, ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 

സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ഇത്തരക്കാരെ സംരക്ഷിക്കാന്‍ ബി ജെ പി സര്‍ക്കാര്‍ തയ്യാറാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Summary: 

12-year-old girl raped and killed ; Com­plaint that BJP is pro­tect­ing the accused

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.