20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 19, 2025
June 18, 2025
June 17, 2025
June 16, 2025
June 16, 2025
June 15, 2025
June 15, 2025
June 15, 2025
June 14, 2025
June 13, 2025

പത്തനംതിട്ടയിൽ കടയ്ക്ക് തീപിടിച്ചു; ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു

Janayugom Webdesk
പത്തനംതിട്ട
January 20, 2023 4:44 pm

പത്തനംതിട്ടയിൽ വന്‍ തീപിടിത്തം. സിവിൽ സ്റ്റേഷൻ അടുത്തുള്ള കടയ്ക്കാണ് തീ പിടിച്ചത്. അടുത്തുള്ള നിരവധി കടകളിലേക്ക് തീ പടരുകയാണ്. സമീപത്തെ എ വൺ ബേക്കറി, ചെരുപ്പ് കട, മൊബൈൽ ഷോപ്പ് എന്നിവയിലേക്കും തീ പിടിച്ചു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ചിപ്സ് കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത്. 

സ്ഫോടനത്തിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുള്‍പ്പെടെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.സ്ഥലത്ത് എത്തിയ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. ജീവനക്കാർ കടക്കുള്ളിൽ കുടുങ്ങിയെന്ന സംശയം ആദ്യം ഉയർന്നിരുന്നുവെങ്കിലും ആളപായമില്ലെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ അഞ്ചോളം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. തൊട്ടടുത്തുള്ള കടകളിലെ ഗ്യാസ് സിലിണ്ടറുകള്‍ മാറ്റി. നഗരത്തിലേക്കുള്ള ഗതാഗതവും നിയന്ത്രിച്ചു.

Eng­lish Summary:A shop caught fire in Pathanamthit­ta; Gas cylin­ders burst

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.