തൊഴിലിനുവേണ്ടി ഭരണകൂടത്തോട് യാചിക്കുന്ന അവസ്ഥയാണ് രാജ്യത്തെ യുവാക്കൾക്ക് ഉണ്ടായിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ വ്യവസ്ഥിതി മാറ്റിയെടുക്കാൻ പോരാട്ടങ്ങളിലൂടെ ആർജ്ജിക്കുന്ന ശക്തി കൊണ്ടുമാത്രമെ സാധിക്കൂ എന്ന് മനസിലാക്കി യുവതലമുറയെ പോരാട്ടങ്ങളിലേക്ക് നയിക്കാൻ എഐവൈഎഫ് മുൻകയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രദീപ് പുതുക്കുടി നഗറിൽ എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് സ്വേച്ഛാധിപതിയെയും ജനകീയ പ്രക്ഷോഭത്തിന്റെ മുന്നിൽ മുട്ടുകുത്തിക്കാമെന്നതിന്റെ ഉദാഹരണമാണ് കർഷകസമരം.
ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇന്നിന്റെ ആവശ്യം. സ്വാതന്ത്ര്യത്തിനുശേഷം, ഭരണസംവിധാനങ്ങളോട് കലഹിക്കാനും അവകാശങ്ങൾ ചോദിച്ചുവാങ്ങാനും യുവാക്കൾക്ക് നേതൃത്വം നൽകിയ പ്രസ്ഥാനമാണ് എഐവൈഎഫ്. ഇന്ന് വളരെ വ്യത്യസ്തമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ബ്രിട്ടീഷുകാർ ചെയ്തതുപോലെ ജനങ്ങളെ ഭിന്നിപ്പിക്കാനും പല തട്ടുകളിലാക്കാനും ഭരണാധികാരികൾ ശ്രമിക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ഭരണകൂടത്തിന്റെ നയങ്ങളിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് യുവാക്കളാണ്. ആരുടെ കൂടെയാണ് ഭരണകൂടം എന്ന ചോദ്യത്തിന്, മൂലധന ശക്തികളുടെയും കോർപറേറ്റുകളുടെയും കൂടെയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
നാടിന്റെ കരുത്ത് മതനിരപേക്ഷതയാണ്. അവ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു. മതനിരപേക്ഷ രാഷ്ട്രത്തിന് പകരം മതരാഷ്ട്രമാണ് ഉയർത്തിക്കൊണ്ടുവരുന്നത്. കേരള സമൂഹത്തിൽ പോലും ജാതിമത ചിന്തകൾ കത്തിപ്പടരുന്നത് എത്ര വേഗത്തിലാണെന്ന് കാണാൻ സാധിക്കും. കോവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ ഇടതുപക്ഷ സർക്കാർ പരമാവധി ജനങ്ങളോടൊപ്പം നിന്നുകൊണ്ട് അവരെ സഹായിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട്. ആ സാഹചര്യത്തിൽ എഐവൈഎഫ് കേരളത്തിൽ അങ്ങോളമിങ്ങോളം സംഘടിപ്പിച്ച പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ഇതോടൊപ്പം നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലും അഴിമതിക്കെതിരെയുള്ള സമരങ്ങളിലുമെല്ലാം ശക്തമായി മുന്നോട്ടുപോകാൻ യുവജന പ്രസ്ഥാനത്തിന് കഴിയണമെന്നും കാനം പറഞ്ഞു.
english summary; A situation where young people have to request for jobs : Kanam
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.