തൂക്കുപാലത്തെ വ്യാപാരികളും ഡ്രൈവര്‍മാരും ഭക്ഷണം നല്‍കി വളര്‍ത്തുന്ന തെരുവ് നായ്കുട്ടിയെ വയറുകീറി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. നായയുടെ വയറിന്റെ ഭാഗം മുതല്‍ പിന്‍കാല് വരെയുള്ള ഭാഗം വെട്ടേറ്റതിനെ തുടര്‍ന്ന് ചീന്തിയ നിലയിലാണ്. സമീപവാസികളും, വ്യാപാരികളും ചേര്‍ന്നാണ് നായ്കുട്ടിയ്ക്ക് ഭക്ഷണം നല്‍കി വന്നിരുന്നത്. തെരുവ് നായയുടെ ശല്യം കൂടിയ സാഹചര്യത്തില്‍ ടൗണില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന നായയെ ആരോ വെട്ടിയതാകാമെന്നാണ് പ്രഥമിക നിഗമനം.
ഒന്നര വര്‍ഷം പ്രായമുള്ള തെരുവ് നായ്ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്ന ചന്ദ്ര രാജേഷിന്റെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ എത്തിയിരുന്നു. ഭക്ഷണം കഴിച്ച് ശേഷം പോകുകയും ചെയ്തു. രാവിലെ മുറിവേറ്റ നിലയില്‍ നായയെ കണ്ടെത്തിയതോടെ ഡ്രൈവര്‍മാര്‍ കൂട്ടാര്‍ മൃഗാശുപത്രിയില്‍ വിളിച്ച് അറിയിക്കുകയും ഡോക്ടര്‍ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും നായ് സ്ഥലം വിട്ടിരുന്നു. കൊളുത്തുകൊണ്ട് കീറിയാലും ഇത്തരത്തില്‍ മുറിവ് ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ വിശാഖ് പറഞ്ഞു. രാജേഷിന്റെ നേതൃത്വത്തില്‍ നായയെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കണ്ടെത്തുന്ന നായ്കുട്ടിയ്ക്ക് നല്‍കുവാനുള്ള പ്രഥമിക ചികിത്സക്കുള്ള മരുന്ന് ചന്ദ്ര രാജേഷിന്റെ വശം നല്‍കിയതിന് ശേഷമാണ് മൃഗാശുപത്രിയില്‍ നിന്ന് എത്തിയവര്‍ മടങ്ങിയത്.
English Summary: A stray dog was cut and injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.