24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 13, 2024
August 6, 2024
June 29, 2024
June 2, 2024
May 21, 2024
May 16, 2024
April 1, 2024
February 18, 2024
February 14, 2024

വൈ​ദ്യ​ശാ​സ്ത്ര​ലോ​ക​ത്ത് ച​രി​ത്ര നേ​ട്ടവുമായി ഒരു ശസ്ത്രക്രിയ: പ​ന്നി​യു​ടെ ഹൃ​ദ​യം ഇനി മിടിക്കും മനുഷ്യരിലും

Janayugom Webdesk
ന്യൂ​യോ​ർ​ക്ക്
January 11, 2022 10:09 am

ലോ​ക​ത്ത് ആ​ദ്യ​മാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​നു​ഷ്യ​നി​ല്‍ പ​ന്നി​യു​ടെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മേ​രി​ലാ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് അവയവ മാറ്റ ശസ്ത്രക്രിയാശാഖയില്‍ നിര്‍ണായകമായേക്കാവുന്ന ഒരു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഹൃ​ദ്രോ​ഗി​യാ​യ ഡേ​വി​ഡ് ബെ​ന്ന​റ്റ് എ​ന്ന 57കാ​രനിലാണ് പന്നിയുടെ ഹൃദയം സ്ഥാപിച്ചത്. പ​ന്നി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യായിരുന്നു പരീക്ഷണം. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ബെ​ന്ന​റ്റ് സു​ഖം​പ്രാ​പി​ച്ച് വ​രു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ബെ​ന്ന​റ്റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശസ്ത്രക്രിയ.

മൃ​ഗ​ങ്ങ​ളു​ടെ അ​വ​യ​വ​ങ്ങ​ള്‍ മ​നു​ഷ്യ​രി​ല്‍ മാ​റ്റി​വെ​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ടി വ​ര്‍​ഷ​ങ്ങ​ളാ​യി ഗ​വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു ഗ​വേ​ഷ​ക​ർ. മാ​റ്റി​വ​ച്ച ഹൃ​ദ​യം ശരിയായി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​വ​യ​വ​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക ചുവടുവ​യ്പ്പാ​ണി​തെ​ന്ന് സ​ർ​ജ​ൻ ബാ​ർ​ട്ട്‌​ലി ​പി ഗ്രി​ഫി​ത്ത് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ‌‌‌​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഡോ​ക്ട​ർ​മാ​ർ പ​ന്നി​യു​ടെ വൃ​ക്ക മ​നു​ഷ്യ​നി​ൽ ഘ​ടി​പ്പി​ച്ച് വൈ​ദ്യ​ശാ​സ്ത്ര​ലോ​ക​ത്ത് ച​രി​ത്ര നേ​ട്ടം സൃ​ഷ്ടി​ച്ചി​രു​ന്നു. മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച രോ​ഗി​യു​ടെ വൃ​ക്ക​യ്ക്കു പ​ക​രം ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​ന്നി​യു​ടെ വൃ​ക്ക വച്ചുപിടിപ്പിക്കുകയായിരുന്നു.

നിലവില്‍ പന്നിയുടെ വാല്‍വ് മനുഷ്യരില്‍ ഘടിപ്പിച്ചുള്ള ശസ്ത്രക്രിയ വ്യാപകമാണ്. ഇതുകൂടാതെ പൊള്ളല്‍പോലുള്ള അപകടങ്ങളില്‍ നഷ്ടപ്പെട്ട തൊലിപ്പുറത്തിന് പകരം പന്നിയുടെ തൊലിയും മനുഷ്യരില്‍ ഉപയോഗിക്കുന്നതും കണ്ടുവരുന്നുണ്ട്.

മനുഷ്യര്‍ക്ക് അവയവ ദാനം നടത്തുന്നതില്‍ പന്നികള്‍ വളരെ നിര്‍ണായകമായ സ്ഥാനമാണ് വഹിക്കുന്നത്.

Eng­lish Sum­ma­ry: A surgery with a his­toric achieve­ment in the world of med­i­cine: the heart of the pig implants in humans

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.