അമേരിക്കയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയ വനിതയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സസ് സ്വദേശി എസ്മെറാള്‍ഡ അപ്ടണാണ് പിടിയിലായത്. നാലു ഇന്ത്യൻ വനിതകളെ ടെക്സസിലെ ഡളാസിൽ പാർക്കിങ് കേന്ദ്രത്തിൽ വെച്ച് യുവതി കൈയേറ്റം ചെയ്യുകയായിരുന്നു. യുവതികള്‍ക്കെതിരെയുള്ള അധിക്ഷപേ വീഡിയോ യുവതികളില്‍ ഒരാളാണ് മൊബൈലില്‍ പകര്‍ത്തിയിരുന്നു.
ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പിന്നീട് പ്രചരിപ്പിക്കപ്പെട്ടു. ഇന്ത്യക്കാരെ വെറുക്കുന്നുവെന്നും അമേരിക്കയിലേക്ക് മെച്ചപ്പെട്ട ജീവിതം തേടിയാണ് ഇവരെത്തുന്നതെന്നും യുവതി രോഷത്തോടെ പറയുന്നുണ്ട്. പോകുന്നിടത്തെല്ലാം ഇന്ത്യക്കാരാണ്. ഇന്ത്യയിൽ ജീവിതം വളരെ മികച്ചതാണെങ്കിൽ എന്തിനാണ് ഇവിടേക്ക് വന്നതെന്നും യുവതി ചോദിക്കുന്നുണ്ട്.ഡളാസിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് മാതാവിനും മൂന്നു സുഹൃത്തുക്കൾക്കും അധിക്ഷേപം നേരിടേണ്ടി വന്നതെന്നും പോസ്റ്റിൽ പറയുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പ്ലാനോ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
English Summary:A woman was arrested for racially abusing Indian women in the US
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.