ചൈനയിൽ ഒരു വർഷത്തിന് ശേഷം വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 2021 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ചൈനയിൽ കോവിഡ് മരണമുണ്ടാവുന്നത്. രണ്ട് മരണവും വടക്ക്-കിഴക്കൻ പ്രവിശ്യയായ ജിലാനിലാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചൈനയിലെ കോവിഡ് മരണം 4,638 ആയി ഉയർന്നു.
ശനിയാഴ്ച രാജ്യത്ത് സമൂഹവ്യാപനത്തിലൂടെ 2,157 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ ഭൂരിപക്ഷവും ജിലാൻ പ്രവിശ്യയിലാണ്. കൂട്ടപരിശോധനയിലൂടേയും ലോക്ഡൗൺ നിയന്ത്രണങ്ങളിലൂടേയും കോവിഡ് മരണം ഒരു പരിധി വരെ പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ചൈനയുടെ വിലയിരുത്തൽ. കഴിഞ്ഞ ഏപ്രിലിൽ ചൈന കൂടുതൽ കോവിഡ് മരണങ്ങൾ കൂട്ടിച്ചേർത്തിരുന്നു. പുതിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങുകയാണ് ചൈന.
english summary; a year later covid death reported in china
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.