March 26, 2023 Sunday

Related news

March 26, 2023
March 22, 2023
March 21, 2023
March 21, 2023
March 21, 2023
March 19, 2023
March 19, 2023
March 17, 2023
March 16, 2023
March 16, 2023

കോട്ടയത്ത് കാറിടിച്ച ബൈക്ക് യാത്രികന്‍ അതീവ ഗുരുതരാവസ്ഥയിൽ

Janayugom Webdesk
കോട്ടയം
December 19, 2022 11:31 am

കോട്ടയം മണർകാട് നാലുമണിക്കാറ്റിൽ കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പിന്നിൽ നിന്നെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു നിർത്താതെ പോവുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് നാലുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രം റോഡിൽ അപകടം ഉണ്ടായത്. കോട്ടയം നെടുങ്കുന്നം സ്വദേശി പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കിലാണ് സ്വിഫ്റ്റ്കാർ ഇടിച്ചത്. ഇരു വാഹനങ്ങളും ഏറ്റുമാനൂർ ദിശയിലേക്കായിരുന്നു സഞ്ചരിച്ചിരുന്നത്. ബൈക്കിൽ നിന്ന് വീണതോടെ പ്രദീപിൻ്റെ ഹെൽമെറ്റ് തകർന്ന് തലയ്ക്ക് മാരകമായി പരിക്കേറ്റു.

രക്തം വാർന്ന് അബോധാവസ്ഥയിലായ പ്രദീപിനെ ഉടനെ മണർകാട്ടെ സ്വകാര്യആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയത്ത് അരി കടയിലെ ജീവനക്കാരനാണ് പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട സ്വിഫ്റ്റ് കാർ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണം മണർകാട് പൊലീസ് ആരംഭിച്ചു.
നിലവിൽ വെൻറിലേറ്റർ സഹായത്തിലാണ് പ്രദീപിന് ചികിത്സ നൽകുന്നത്.

Eng­lish Summary:A young bik­er who was hit by a car in Kot­tayam is in crit­i­cal condition
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.