15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024
October 17, 2024
October 13, 2024
October 13, 2024
October 13, 2024

ലൈംഗികാതിക്രമം ചെറുത്ത യുവതിയെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു കൊന്നു

Janayugom Webdesk
ചണ്ഡീഗഡ്
September 2, 2022 9:50 pm

ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ, ഓടുന്ന ട്രെയിനില്‍ നിന്ന് 30കാരിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു കൊന്നു. യുവതിയുടെ കൂടെ ഉണ്ടായിരുന്ന ഒമ്പത് വയസുള്ള മകന്‍ നടന്ന കാര്യം അച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തിന് പിന്നാലെ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ പ്രതിയെ പൊലീസ് പിടികൂടി. 

ഹരിയാനയിലെ ഫത്തേഹാബാദില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പഞ്ചാബിലെ റോത്തക്കില്‍ നിന്ന് നാട്ടിലേക്ക് മകനൊപ്പം മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. കോച്ചില്‍ ഇവരെ കൂടാതെ മൂന്ന് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുന്ന സ്ഥലത്തിന് 20 കിലോമീറ്റര്‍ അകലെ വച്ച്‌ റെയില്‍വേ സ്‌റ്റേഷനില്‍ വരാന്‍ ഭര്‍ത്താവിനോട് യുവതി ഫോണില്‍ വിളിച്ച്‌ പറഞ്ഞിരുന്നു. ഇതനുസരിച്ച്‌ സ്റ്റേഷനില്‍ എത്തിയ സമയത്ത് മകന്‍ ഒറ്റയ്ക്ക് ഇരുന്ന് കരയുന്നത് കണ്ട് ചോദിച്ചപ്പോഴാണ് സംഭവം പറഞ്ഞത്. 

ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ പ്രകോപിതനായ പ്രതി യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു. രാത്രി മുഴുവന്‍ റെയില്‍വേ ട്രാക്കില്‍ യുവതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയായ സന്ദീപ് ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇവിടെ വച്ച് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. 

Eng­lish Summary:A young woman who resist­ed sex­u­al assault was thrown from the train and killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.