March 25, 2023 Saturday

Related news

March 24, 2023
March 23, 2023
March 22, 2023
March 22, 2023
March 20, 2023
March 18, 2023
March 17, 2023
March 17, 2023
March 15, 2023
March 15, 2023

ബിജെപിയെ നേരിടാന്‍ തങ്ങള്‍ക്ക്മാത്രമേ കഴിയുകയുള്ളുവെന്ന് ആംആദ്മി പാര്‍ട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2022 4:32 pm

ബിജെപിയെ പരാജയപ്പെടുത്താന്‍ ആംആദ്മി പാര്‍ട്ടിക്ക് മാത്രമേ (എഎപി)ക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് പാര്‍ട്ടിയുടെ പുതിയ ദേശീയജനറല്‍ സെക്രട്ടറി സന്ദീപ്പതിക്ക് അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം അരഡസനിലധികം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും, 2024ല്‍ ലോക്സഭാ തെര‍ഞ്ഞെടുപ്പും നടക്കുകയാണ് . അതിനായി പാര്‍ട്ടിയെ സജ്ജമാക്കണം. പാര്‍ട്ടിയുടെ 11അംഗ രാഷട്രീയകാര്യസമതിയിലെ സ്ഥിരം അംഗം ക്ഷണിതാവ്കൂടിയായിരുന്നു പതക്.

ആംആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി മാറിയതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പാര്‍ട്ടി ഘടകങ്ങള്‍ രൂപീകരിക്കണം,തന്‍റെ ചുമതല അതാണെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ ജനങ്ങള്‍ കെജ് രിവാളിനേയും, അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തേയും തിരിച്ചറിഞ്ഞിരിക്കുന്നു.‍ഞങ്ങള്‍മത്സരിച്ചിട്ടില്ലാത്ത കന്യാകുമാരിയില്‍പോലും അദ്ദേഹത്തെ ജനങ്ങള്‍ അറിയുന്നു.അതിനാല്‍തന്‍റെ ദൗത്യം വളരെ എളുപ്പമാണെന്നും പതക് അഭിപ്രായപ്പെട്ടു. ബിജെപിയുടെ രാഷട്രീയത്തിന് ബദല്‍ കെജ് രിവാളാണെന്നു ജനങ്ങള്‍ പറയുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡല്‍ഹി മുനിസിപ്പല്‍കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി,ഗുജറാത്തില്‍ നിരവധി പ്രതിസന്ധികളെ നേരിട്ട് ഞങ്ങള്‍ പോരാടി അഞ്ചു സീറ്റും 13ശതമാനം വോട്ടും നേടി, ഇതു പ്രോത്സാഹജനകമാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡിസംബർ 18 ന് ആം ആദ്മി പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗം ചേരും, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് തന്ത്രങ്ങൾ മെനയും നിലവിൽ, പാർട്ടിക്ക് 10 എംപിമാരുണ്ട്-എല്ലാവരും രാജ്യസഭയിൽ നിന്ന്. പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം അതിന്റെ ഏക ലോക്‌സഭാ എംപി ഭഗവന്ത് മാൻ രാജിവച്ചു. 

Eng­lish Summary:
Aam Aad­mi Par­ty says that only they can fight BJP

YOu may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.